Tuesday 25 May, 2010

മഴ

എനിക്ക് ഭയമായിരുന്നു എല്ലാത്തിനെയും
കാറ്റ്പിടിച്ച മരതലപ്പുകളെ ...
അന്തമില്ലാതെ പെയ്യുന്ന മേഘ മാലകളെ
അവയ്ക്ക് കൂട്ടിനെത്തുന്ന കൊള്ളിയനുകളെ
നിലയില്ലാത്ത വെള്ളക്കെട്ടുകളെ ...
എല്ലാത്തിനെയും പേടിച്ച കുട്ടിക്കാലം

ഇപ്പോള്‍ കൊതിയാണ് ആ മഴയെ
കൊതി തീരെ കാണാന്‍
ആ മഴയില്‍ നനയാന്‍,
ലൈല യോ ബന്ധു വോ ആരായാലും
ഒന്ന് കുളിര്‍ന്നു നനഞ്ഞു മഴയില്‍ നടക്കാന്‍..

വേനല്‍ ഇവിടെ താണ്ടവം ആടുമ്പോള്‍
മനം വല്ലാതെ കൊതിക്കുന്നു ഒരു തിരിച്ചു പോക്കിന്..
ഇപ്പോള്‍ എനിക്കറിയാം അവള്‍ക്കെന്നോട്
പരിഭവമാണ് .. പണ്ട് ഞാന്‍ അവള്‍ ഓടിയകലാന്‍ കാത്തിരുന്നെന്നു ...